Breaking News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  |
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 06, 2024

kerala_news_death_news

May 06, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: മലയാള സിനിമ സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. 

പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്റെ സംവിധായകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്.  1981ലെ ആമ്പല്‍പൂവ് ആണ് ആദ്യ ചിത്രം. പെരുമ്പടം ശ്രീധരനുമായി ചേര്‍ന്നായിരുന്നു രചന.

എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്‌ത ഉദ്യാനപാലകൻ എന്ന ചിത്രത്തിന് പുറമേ ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവര പന്തല്‍ എന്നിങ്ങനെ വേറിട്ട ചിത്രങ്ങളും ഹരികുമാര്‍ ഒരുക്കി. സദ്ഗമയ, ക്ലിന്റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം, ഒരു സ്വകാര്യം, പുലര്‍വെട്ടം അയനം, പറഞ്ഞു തീരത്ത വിശേഷങ്ങള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സാഹിത്യകാരൻ എം മുകുന്ദന്റെ രചനയില്‍ സംവിധാനം ചെയ്‍ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. 

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ രണ്ട് തവണ അംഗമായിരുന്നു അദ്ദേഹം. മികച്ച മലയാള ഫീച്ചര്‍ സിനിമയ്‍ക്കുള്ള അംഗീകാരം ദേശീയ തലത്തില്‍ സുകൃതത്തിന് ലഭിച്ചിരുന്നു. ഭാര്യ: ചന്ദ്രിക.


Latest Related News