Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം 

April 22, 2024

news_malayalam_israel_hamas_attack_updates

April 22, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ടെൽ അവീവ്: യുഎൻആർഡബ്ല്യുഎ ജീവനക്കാർ തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണെന്ന അവകാശവാദത്തിന് പിന്തുണ നൽകുന്ന തെളിവുകൾ ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോന. ഇസ്രായേലി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ നിയോഗിച്ച കൊളോനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയാറാക്കിയ  റിപ്പോർട്ട് അനുസരിച്ച്, 2011 മുതലുള്ള യുഎൻആർഡബ്ല്യുഎയിലെ ജീവനക്കാരുടെ പട്ടിക സ്ഥിരമായി ഇസ്രയേലിന് നൽകിയിരുന്നുവെന്നും, ജീവനക്കാരുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും ഇസ്രായേൽ സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കണ്ടെത്തി. മൂന്ന് നോർഡിക് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് കൊളോനയുടെ റിപ്പോർട്ട് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചത്. 

കൊളോണ റിപ്പോർട്ടിനൊപ്പം, മൂന്ന് നോർഡിക് റിസർച്ച് ബോഡികളായ റൗൾ വാലൻബെർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ലോ (സ്വീഡിഷ്), നോർവീജിയൻ Chr Michelsen ഇൻസ്റ്റിറ്റ്യൂട്ട്, ഡാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവരും ഇതുസംബന്ധിച്ച്  വിശദമായ വിലയിരുത്തൽ നടത്തിയിരുന്നു.

ഒക്‌ടോബർ 7ന് നടന്ന ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ ഫലസ്തീനിലെ  യുഎൻആർഡബ്ല്യുഎ ജീവനക്കാരും പങ്കെടുത്തതായാണ് ഇസ്രായേൽ ആരോപിച്ചത്. ഇസ്രായേൽ ആരോപണങ്ങളെ തുടർന്ന് ഏജൻസിയിലേക്കുള്ള  ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ധനസഹായം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൊളോണ റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് യുകെ മന്ത്രിമാർ പറഞ്ഞിരുന്നു. ആരോപണം ഉയർന്നത് മുതൽ യുഎൻആർഡബ്ല്യുഎയ്ക്കുള്ള യുഎസ് സാമ്പത്തിക സഹായം കോൺഗ്രസ് നിഷേധിച്ചിരുന്നു.

അതേസമയം, ഒക്‌ടോബർ 7-ന് നടന്ന ആക്രമണത്തെ കുറിച്ച്  യുഎൻ ഇൻ്റേണൽ ഓവർസൈറ്റ് സർവീസസ് ഓഫീസ്  പ്രത്യേക അന്വേഷണം നടത്തുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News