Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഖത്തർ എയർവെയ്‌സിനു തടയിടാൻ ഓസ്‌ട്രേലിയ,ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തി

September 06, 2023

Malayalam_Gulf_News

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എയർവെയ്‌സിന്റെ സർവീസുകൾ വെട്ടിക്കുറക്കാനുള്ള ഓസ്‌ട്രേലിയയുടെ വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി  പെന്നി വോങ്ങും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ടെലിഫോണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Prime Minister and Minister of Foreign Affairs @MBA_AlThani_ Holds Phone Call with Australian Foreign Minister#MOFAQatar pic.twitter.com/hPL40F35lI

— Ministry of Foreign Affairs - Qatar (@MofaQatar_EN) September 4, 2023

അതേസമയം, ഖത്തർ എയർവേയ്‌സിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരിക കരാർ ആവശ്യമാണെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു..എന്നാൽ, വിമാന സർവീസ് കരാറിന്റെ വിഷയം കൂടിക്കാഴ്ചയിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്ന് ഖത്തറിലെ സർക്കാർ വൃത്തങ്ങൾ സ്കൈ ന്യൂസിനെ അറിയിച്ചു. കൂടാതെ, ഫോൺ സംഭാഷണത്തിനിടെ ഖത്തർ എയർവേയ്‌സുമായി ബന്ധപ്പെട്ട വിഷയം ചർച്ചാവിഷയമായില്ലെന്ന് വോങ്ങിന്റെ ഔദ്യോഗിക പ്രതിനിധിയും വ്യക്തമാക്കി.

കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് പദ്ധതി തയ്യാറാക്കുന്നതോടൊപ്പം, ചില രാജ്യങ്ങളിലേക്ക് ലാഭ സാധ്യത മുന്‍കൂട്ടി കണ്ട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലേക്ക് സര്‍വീസ് എണ്ണം കൂട്ടാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകള്‍ കൂടുതലാക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചത്. ആവശ്യവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും അനുമതി കിട്ടിയില്ല. ഓസ്‌ട്രേലിയയിലെ ജോലി സാധ്യതകള്‍ കുറയുമെന്ന് കണ്ടാണ് അനുമതി നല്‍കാതിരുന്നത്. ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വിന്റാസ് ഖത്തര്‍ എയര്‍വേയ്‌സിന് എതിരായ റിപ്പോര്‍ട്ട് നല്‍കിയതായും വാർത്തകളുണ്ടായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന് കൂടുതല്‍ അവസരം നല്‍കിയാല്‍ ഓസ്‌ട്രേലിയയുടെ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും തൊഴില്‍ നഷ്ടപ്പെടുമെന്നും  ഓസ്‌ട്രേലിയന്‍ ഗതാഗത മന്ത്രി കാതറിന്‍ കിങ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News