Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പാലക്കാട് കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു; അപകടം നടന്നത് അച്ഛന്റെ കൺമുന്നിൽ

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

പാലക്കാട്: മണ്ണാര്‍ക്കാട്  കോട്ടോപാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുള സ്വദേശികളായ നിഷിത (26), റമീഷ(23), റിൻഷി (18) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച്ച) ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ആദ്യം ഒരാൾ വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽ പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഷിതയും റമീഷയും ഓണാവധിക്ക് വീട്ടിൽ എത്തിയതായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുളത്തിൽ വസ്ത്രം അലക്കികൊണ്ടിരുന്ന പിതാവിന്റെ കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടം കണ്ട് അദ്ദേഹം നിലവിളിക്കാൻ പോലുമാവാതെ നിശബ്ദനായിപ്പോയെന്നും, ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളെക്കൂട്ടിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News