Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം; മികച്ച അവതാരകൻ ഉൾപ്പടെ ട്വൻ്റിഫോറിന് നാല് അവാർഡുകൾ

March 06, 2024

news_malayalam_24_news_updates

March 06, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ ട്വൻ്റിഫോറിന് നാല് അവാർഡുകൾ. മികച്ച അവതാരകനായി ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരെ തിരഞ്ഞെടുത്തു. ഗുഡ് മോർണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലെ അവതരണത്തിനാണ് അവാർഡ്.

ട്വൻ്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ അനുജ രാജേഷാണ് മികച്ച വാർത്താ അവതാരക. കറൻ്റ് അഫയേഴ്സിൽ ആങ്കർ വിഭാഗത്തിൽ ട്വൻ്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഫൈനൽ റൗണ്ട് അപ്പ് എന്ന പരിപാടിയ്ക്കാണ് പുരസ്കാരം. അഭിമുഖത്തിൽ ട്വൻ്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ ദീപക് ധർമ്മടത്തിനും പ്രത്യേക ജൂറി പരാമർശമുണ്ട്. 'നയം വ്യക്തമാക്കി കോടിയേരി' എന്ന അഭിമുഖത്തിനാണ് പുരസ്കാരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News