Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ജൂഡ് ആന്റണിയുടെ '2018' സിനിമ ഓസ്കാറിലേക്ക്

September 27, 2023

Qatar_News_Malayalam

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ‘2018' മലയാള  സിനിമ ഓസ്കാറിലേക്ക് .ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായാണ് ചിത്രം നിര്ദേശിക്കപ്പെട്ടത്. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് 2018 സിനിമ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുത്തത്. 100 കോടിക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണിത്.

2019ൽ പുറത്തിറങ്ങിയ ലിജോ പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്; എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്ന് ഓസ്കാറിലേക്ക് പോകുന്ന അടുത്ത ചിത്രമാണിത്.  ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്,  ലാൽ, നരേൻ ,വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, സിദിഖ്, അപർണ ബാലമുരളി, തൻവി റാം തുടങ്ങിയ നിരവധി മുൻ നിര താരങ്ങളാണ് സിനിമയിൽ അഭിനയിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News