Breaking News
വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ | സൗദിയിലെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ സേവനങ്ങൾ ആരംഭിച്ചു  |
മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം

April 23, 2024

news_malayalam_accident_news_in_malaysia

April 23, 2024

ന്യൂസ്‌റൂം ഡെസ്ക്

ക്വാലലംപൂർ: മലേഷ്യയിൽ പരേഡ് പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് സംഭവം. അപകടത്തിൽ രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിനിടയിലാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. പ്രത്യേക രീതിയിലുള്ള ഫോർമേഷന് വേണ്ടി ശ്രമിക്കുന്നതിനിടെ ഹെലികോപ്ടറുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങുകയയായിരുന്നു. പിന്നാലെ രണ്ട് ഹെലികോപ്ടറുകളും നിലത്തേക്ക് വീണ് തകർന്നു. 

സംഭവത്തിൽ മലേഷ്യൻ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോകോപ്ടർ എഎസ്555എസ്എൻ ഫെന്നക്, എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്ടർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഹെലികോപ്ടറുകളിൽ മൂന്നും ഏഴും ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗസ്റ്റാ വെസ്റ്റ്ലാൻറിന്റേതാണ് എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്റ്റർ. എയർബസിന്റേതാണ് ഫെന്നക് ഹെലികോപ്ടർ. കൂട്ടിയിടിക്ക് പിന്നാലെ  ഹെലികോപ്ടറുകളിലൊന്ന് സ്വിമ്മിംഗ് പൂളിലും രണ്ടാമത്തേത് നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് തകർന്ന് വീണത്. 

മലേഷ്യൻ റോയൽ നേവിയുടെ 90ാം വാർഷിക ആഘോഷങ്ങൾക്കായുള്ള പരേഡിന്റെ പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് മലേഷ്യൻ പ്രതിരോധ മന്ത്രി മൊഹമ്മദ് ഖാലേദ് നോർദിൻ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് നാവിക സേനയുള്ളത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. കഴിഞ്ഞ മാസം മലേഷ്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ മലാക്കയിൽ തകർന്നു വീണിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News