Breaking News
അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് |
ലോക ഫുട്‍ബോൾ താരങ്ങൾ സൗദിയിൽ ചേക്കേറുന്നു,റൊണാൾഡോയ്ക്ക് പിന്നാലെ നെയ്‌മറും സൗദി ക്ലബ്ബിലേക്ക്

August 14, 2023

August 14, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
റിയാദ് : ലോകഫുട്ളിബോളിലെ മിന്നും താരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി സൗദിയിൽ ചേക്കേറുന്നതായി റിപ്പോർട്ട്.വൻ തുക മുടക്കിയാണ് സൗദി ക്ലബുകൾ കാൽപന്തുകളിയിലെ വിശ്വ താരങ്ങളെ സ്വന്തമാക്കുന്നത്.

റൊണാൾഡോ,കരീം ബെൻസാമെ എന്നിവർക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാറും സൗദി പ്രോ ലീഗിലേക്ക് ചേക്കേറുന്നതായുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 98.5 മില്യൻ ഡോളറിനാണ് നെയ്മാറെ പിഎസ്ജിയില്‍നിന്ന് അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തി.  

പിഎസ്ജി വിടാന്‍ തീരുമാനിച്ച നെയ്മാര്‍ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് താരം സൗദി പ്രോ ലീഗിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അല്‍ ഹിലാലില്‍ 88 മില്യൻ ഡോളറായിരിക്കും നെയ്മാര്‍ക്ക് സീസണിലെ പ്രതിഫലം. ഫുട്ബോൾ ട്രാൻഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് നെയ്മാറുടെ സൗദി പ്രോ ലീഗിലേക്കുള്ള ചുവടുമാറ്റം ആദ്യം പുറത്തുവിട്ടത്.

2017ല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് നെയ്മാര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. ക്ലബ്ബിനൊപ്പം ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സീസണൊടുവില്‍ ക്ലബ്ബ് വിട്ടതോടെയാണ് പിഎസ്ജി വിടാനുള്ള തീരുമാനം നെയ്മാര്‍ ഉറപ്പിച്ചത്. അതേസമയം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജിയിൽ തുടരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News