Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ലൈംഗിക അധിക്ഷേപം, എം.എസ്‌.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

September 10, 2021

September 10, 2021

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ജാമ്യം കിട്ടുന്ന വകുപ്പുകളാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ നജാഫ് ഉള്‍പ്പെടെയുള്ളവര്‍ നവാസിനൊപ്പമുണ്ട്. അറസ്റ്റ് ചെയ്ത് ഏതാനും സമയത്തിനകം തന്നെ നവാസ് ജാമ്യം നേടി പുറത്തിറങ്ങി. നവാസിനെതിരെ ഹരിത ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കണമെന്ന ലീഗ് നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

 


Latest Related News