Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വയനാട്ടിലെ എട്ടാമലയിൽ സ്വകാര്യ റിസോർട്ടിനെതിരെ മാവോയിസ്റ്റ് ആക്രമണം

January 15, 2020

January 15, 2020

വയനാട് : വയനാട് മേപ്പാടിക്കടുത്ത് അട്ടമലയില്‍ മാവോയിസ്റ്റുകള്‍ സ്വകാര്യ റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. മാവോയിസ്റ്റ് നാടുകാണി ഏരിയാകമ്മിറ്റിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചു. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യാന്‍ റിസോര്‍ട്ടുടമകള്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് മാവോയിസ്റ്റുകളുടെ ആരോപണം. എന്നാല്‍ ആരേയും പരിക്കേല്‍‍പ്പിച്ചിട്ടില്ല. അട്ടമലയിലെ ആനക്കുഞ്ചിമൂലയിലുള്ള ലക്ഷ്വറി വില്ലകളിലൊന്നിനു നേരെ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്.

റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ അക്രമികൾ എറിഞ്ഞുടച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വിശദീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ സമീപത്ത് പതിച്ചിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. ആന്ധ്രാസ്വദേശികളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെത്തുന്ന സഞ്ചാരികള്‍ തൊട്ടടുത്ത ആദിവാസി ഊരിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായും ഇതിന് റിസോര്‍ട്ടുടമകള്‍ ഒത്താശ ചെയ്യുന്നതായും പോസ്റ്ററില്‍ ആരോപണമുണ്ട്. ആദിവാസി ഊരുകളോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ നിര്‍ത്തലാക്കണമെന്നാണ് ആവശ്യം. മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിശദമായ അന്വോഷണത്തിനായി കല്‍പ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.


Latest Related News