Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഈ തൃശൂർകാരിയെ ഇനി അബുദാബിക്ക് വേണം, ഡെലീഷ്യയെ തേടി കടൽ കടന്നെത്തിയത് അപ്രതീക്ഷിത ഫോൺ കോൾ

October 07, 2021

October 07, 2021

ന്യൂസ്‌റൂം കേരള ബ്യുറോ 

പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി ഡെലീഷ്യക്ക് ഇനി അബുദാബിയിൽ വളയം തിരിക്കാം.പെട്രോൾ ടാങ്കർ ഓടിക്കുന്ന അപൂർവ വനിതയെ തേടി അബുദാബിയിൽ നിന്ന് അപ്രതീക്ഷിത ഫോൺ കോൾ എത്തുകയായിരുന്നു.  തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഡെലീഷ്യ ഇപ്പോൾ.

'ഫ്‌ളവേഴ്‌സ് മൈജി ഒരു കോടി എന്ന പരിപാടിയിൽ ഡെലീഷ്യ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് വിദേശത്ത് നിന്ന് ജോലി വാഗ്ദാനമെത്തിയത്. കാനഡയിൽ പോയി ബസ് ഓടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡെലീഷ്യ പറഞ്ഞു. സ്ത്രീകൾ ഏത് ജോലി ചെയ്താലും മൂല്യം കൽപിക്കുന്നവരാണ് കാനഡക്കാരെന്നും ഇതാണ് കാനഡ ഇഷ്ടപ്പെടാൻ കാരണമെന്നും ഡെലീഷ്യ പറയുന്നു.

40 വർഷമായി പെട്രോൾ ടാങ്കർ ഡ്രൈവറായ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി കണ്ടശ്ശാംകടവ് സ്വദേശി ഡേവിസിന്‍റെ മൂന്ന് പെൺമക്കളില്‍ രണ്ടാമത്തെ മകളാണ് ഡെലിഷ്യ. ചെറുപ്പം മുതല്‍ ഡ്രൈവിങ്ങിനോടുള്ള ആവേശമാണ് ഡെലിഷയെ ടാങ്കറിന്‍റെ വളയം പിടിക്കാൻ പ്രാപ്‌തയാക്കിയത്.

കുഞ്ഞായിരിക്കുമ്പോൾ തന്നെ ഡെലിഷ്യയെ തന്‍റെ യാത്രകളിൽ ഡേവിസ് ഒപ്പം കൂട്ടുമായിരുന്നു. അച്ഛൻ വളയം പിടിക്കുന്നത് കണ്ട് വളർന്ന മകളെ ആദ്യമായി ഡ്രൈവിങ് സീറ്റിലിരുത്തിയതും അച്ഛൻ തന്നെയാണ്. അതും എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. കാറോടിച്ചാണ് ഡെലിഷ്യ തുടങ്ങിയത് പിന്നെ വലിയ വണ്ടികൾ ഓടിക്കണമെന്ന ആഗ്രഹമായി. അങ്ങനെ ഇരുപതാമത്തെ വയസിൽ ഹെവി ലൈസൻസും പിന്നീട് ഹസാർഡസ് ലൈസൻസും സ്വന്തമാക്കി. എറണാകുളം ഇരുമ്പനത്ത് നിന്നും പെട്രോളുമായി മലപ്പുറം തിരൂരിലെ പെട്രോൾ പമ്പിലേക്കായിരിക്കും പലപ്പോഴും ഡെലിഷ്യയുടെ യാത്ര. ചിലപ്പോൾ കോഴിക്കോട് എലത്തൂരിലെ പെട്രോൾ ഡിപ്പോയിലേക്കും ട്രിപ്പുണ്ടാകും

പെട്രോൾ ടാങ്കർ ഓടിക്കുകയാണെങ്കിലും ഇരുപത്തിരണ്ടുകാരിയായ ഡെലിഷ പഠനത്തിൽ ഒട്ടും പിന്നിലല്ല. തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്നും ബി.കോം പാസായ ഡെലിഷ്യ തൃശൂർ പി.ജി സെന്‍ററിൽ നിന്നുമാണ് എം.കോം പൂർത്തിയാക്കിയത്. 

നിലവിൽ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണെങ്കിൽ അബുദാബിയിൽ ദിലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ ആണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് കടൽ കടന്ന് ഡെലീഷ്യ ഇനി അറബിനാട്ടിൽ വളയം തിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167  എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News