Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മന്ത്രി കെ.ടി ജലീലിനോട് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത് സ്വത്ത് വിവരങ്ങൾ,മൊഴി തൃപ്തികരമെന്ന് സൂചന 

September 15, 2020

September 15, 2020

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് കൈമാറി.മന്ത്രിയുടെ മൊഴി തൃപ്തികരമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രധാനമായും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയത് എന്നാണ് അറിയുന്നത്. വരവിൽ കൂടുതൽ സ്വത്ത് മന്ത്രി സമ്പാദിച്ചിട്ടുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയാൻ ശ്രമിച്ചത്.ഡല്‍ഹിയില്‍ മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡല്‍ഹിലേക്ക് കൈമാറിയത്. ഇനി ഡല്‍ഹിയിലെ ഡയറക്ടറാണ് ഇത് സംബന്ധിച്ച അവസാന വിധി പറയേണ്ടത്.

ഖുര്‍ആന്‍ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു വിശദീകരണം നല്‍കണം എന്ന് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു.. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എഴുതി തയ്യാറാക്കിയ ഒരു കത്ത് മന്ത്രി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ മറുപടി വിശമായി പരിശോധിച്ച ശേഷം ഇതില്‍ വ്യക്തത വരുത്താനായി ഇ.ഡി മന്ത്രിയുമായി സംശയങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News