Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പൈങ്ങോട്ടായി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കിളിക്കൂട്ടം ക്യാമ്പ് സമാപിച്ചു

May 13, 2022

May 13, 2022

വടകര : പൈങ്ങോട്ടായിലെ പ്രവാസി കൂട്ടായ്മയായ പി.എം.ജി.സി.സിയും മഹല്ല് വിദ്യാഭ്യാസ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കിളിക്കൂട്ടം ദിദ്വിന ക്യാമ്പ് സമാപിച്ചു. യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കിയ ക്യാമ്പില്‍  നേതൃപാടവം, വ്യക്തിത്വ വികാസം, ജീവിത നൈപുണികള്‍, ഒരുമ, സഹകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകള്‍ക്ക് സിജി പരിശീലകരായ സിറാജുദ്ധീന്‍ പറമ്പത്ത്, എ.പി അഷ്‌റഫ്, നസീബ ബഷീര്‍, മുബീന അംറ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഉദ്ഘാടനം തോടന്നൂര്‍ എ.ഇ.ഒ സി.കെ ആനന്ദകുമാര്‍ നിര്‍വ്വഹിച്ചു. ക്യാമ്പിന് മുന്നോടിയായി സംഘടിപ്പിച്ച രക്ഷാകര്‍തൃ ശില്‍പ്പശാല പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ഷാഫി പാപ്പിനശ്ശേരി, സമീര്‍ വേളം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.  രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിന് കുഞ്ഞബ്ദുല്ല മഠത്തില്‍, കെ.സി മുത്തലിബ്, കെ.എ മുഹമ്മദ് ജാബിര്‍, എ.കെ അബ്ദുലത്തീഫ്, എ.കെ റിയാസ് മാസ്്റ്റര്‍, കെ.വി സഫീര്‍,സി.പി അബ്ദുറഹ്മാന്‍,പി.സി സലാം, കെ.വി ജൗഹര്‍, എ.കെ നാസിം, നസീഫ് പുനത്തില്‍, സി.എം തന്‍സീം, സിറാജ് കുറുവങ്ങാട്ട്, ടി.എച്ച് ഫുആദ്, എ.കെ.സി കുഞ്ഞബ്ദുല്ല, ടി.എച്ച് നാസിര്‍,എ.കെ അബ്ദുസലാം, ടി.കെ മൂസ,ടി.എച്ച് മുഹമ്മദ്, കെ.സി കുഞ്ഞബ്ദുല്ല, എ.കെ നാസിം,  വി.കെ ഷാദിയ, സി.പി നസ്‌ലി, കെ ഫാഇസ, നാദിയ സഫീര്‍, ഷംന ജൗഹര്‍, എ.കെ റഹ്മത്ത്, സി.പി സൗദ, കെ.വി ഫൗസിയ, വി.കെ സാബിറ എന്നിവര്‍ നേതൃത്വം നല്‍കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News