Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍; തുടര്‍യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു

February 08, 2021

February 08, 2021

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്കു വേണ്ടി ഇടപെടലുമായി കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു. ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തുടര്‍യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് കത്തിലൂടെ സംസ്ഥാനം ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ദുബായ് വഴി സൗദിയിലേക്ക് യാത്ര തിരിച്ചവരാണ് എമിറേറ്റില്‍ കുടുങ്ങിയത്. കൊവിഡ്-19 മഹാമാരി വീണ്ടും ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇവരെ വലച്ചത്. 


Related News: പാതിവഴിയില്‍ കുടുങ്ങി കുവൈത്തിലേക്കും സൗദിയിലേക്കും പോകാനിരുന്ന നിരവധി മലയാളികള്‍; എന്തു ചെയ്യണമെന്നറിയാതെ സന്നദ്ധ സംഘടനകളും


ദുബായില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു കുടുങ്ങിയ മലയാളികള്‍. അതിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ദുബായിലെ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതോടെ താമസത്തിനും ഭക്ഷണത്തിനും ഉള്‍പ്പെടെ ഇവര്‍ ബുദ്ധിമുട്ടേണ്ടി വരും. ഇവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സന്ദര്‍ശന വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് അത് നീട്ടി നല്‍കുക, സൗദിയിലേക്കുള്ള യാത്രയുടെ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം യു.എ.ഇ അംബാസഡര്‍ക്ക് മുമ്പാകെ ഉന്നയിച്ചത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News