Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിൽ സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകണമെന്ന് ഭരണ പരിഷ്കാര കമ്മീഷൻ

September 04, 2019

September 04, 2019

10 മുതല്‍ അഞ്ചു വരെയുള്ള പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതല്‍ 5.30 വരെയാക്കണമെന്നും നിർദേശമുണ്ട്.

തിരുവനന്തപുരം : കേരളത്തിൽ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ നിർദേശിച്ചു.. എല്ലാ ശനിയാഴ്ചയും അവധി നല്‍കണമെന്നും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിനുള്ള പ്രായപരിധി ഘട്ടംഘട്ടമായി 60 ആക്കണമെന്നും വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

പ്രവൃത്തിദിനം കുറയ്ക്കുന്നതോടെ ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നതുള്‍പ്പെടെ നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കമ്മിഷന്‍റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പൊതു അവധികളും കാഷ്വല്‍ ലീവുകളും കുറയ്ക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മിഷന്‍റെ ശുപാര്‍ശകള്‍ പരിഗണിക്കണോ വേണ്ടയോ എന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കുക.10 മുതല്‍ അഞ്ചുവരെയുള്ള പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതല്‍ 5.30 വരെയാക്കണമെന്നും നിർദേശമുണ്ട്.ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും തിരികെ പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


Latest Related News