Breaking News
വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ |
ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളെ റെഡ്‌ലിസ്റ്റില്‍ നിന്നും മാറ്റി

August 05, 2021

August 05, 2021

ലണ്ടന്‍: ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്നും മാറ്റി. അന്താരാഷ്ട്ര യാത്രയ്ക്കുള്ള ആമ്പര്‍(ബ്രൗണ്‍) ലിസ്റ്റിലെക്കാണ് ഈ രാജ്യങ്ങളെ പെടുത്തിയത്.  ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോള്‍ ക്വാറന്റൈന്‍ ഹോട്ടല്‍ പാക്കേജ് ബുക്ക് ചെയ്യേണ്ടതില്ല.ആമ്പര്‍ ലിസ്റ്റില്‍
പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുള്ളവരോ അല്ലെങ്കില്‍ 18 വയസ്സിന് താഴെയുള്ളവരോ ആണ് ക്വാറന്റൈന്‍ വേണ്ടാത്ത യാത്രക്കാര്‍.  പുറപ്പെടുന്നതിന് മുമ്പ് ഒരു നെഗറ്റീവ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് ഹാജരാക്കുകയും, ബ്രിട്ടനിലെത്തിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ പി.സി.ആര്‍  ടെസ്റ്റ് നടത്തുകയും വേണം. യുകെ
കോവിഡ് കുത്തിവയ്പ് എടുക്കാത്ത യാത്രക്കാര്‍ക്ക് 10 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും ഇംഗ്ലണ്ടില്‍ തിരിച്ചെത്തി രണ്ട്, എട്ട് ദിവസങ്ങളില്‍ കോവിഡ് -19 ടെസ്റ്റ് നടത്തുകയും വേണം.  

 


Latest Related News