Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മരുന്നിന് കാത്തു നില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ വിടപറഞ്ഞു

July 21, 2021

July 21, 2021

മലപ്പുറം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ് ഇമ്രാന്‍ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന് 18 കോടി രൂപ സമാഹരിക്കുന്നതിനിടെയാണ്് കുഞ്ഞിന്റെ മരണം. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലെ ഏറാന്തോട് കുളങ്ങര പറമ്പില്‍ ആരിഫ്, റമീസ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഇമ്രാന്‍. ജന്മനാ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ലക്ഷണങ്ങള്‍ കണ്ട ഇമ്രാന്‍ മൂന്നര മാസമായി വെന്റിലേറ്ററിലായിരുന്നു. അബ്ദുസ്സമദ് സമദാനി എം പി രക്ഷാധികാരിയും മഞ്ഞളാംകുഴി അലി എം എല്‍ എ ചെയര്‍മാനുമായി ഇമ്രാന്‍ ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നല്‍കി 18 കോടിയുടെ മരുന്ന് വാങ്ങാനുള്ള ധനസമാഹരണം നടത്തിവരികയായിരുന്നു.

 


Latest Related News