Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിൽ സ്ഥിരീകരിച്ചത് കുരങ്ങുപനി തന്നെയെന്ന് മന്ത്രി,രോഗി യു.എ.ഇയിൽ നിന്നും തിരിച്ചെത്തിയ കൊല്ലം സ്വദേശി

July 14, 2022

July 14, 2022

തിരുവനന്തപുരം : കുരങ്ങുപനിയുടെ ലക്ഷണങ്ങളോടെ കേരളത്തിൽ എത്തിയ പ്രവാസി മലയാളിയിൽ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.ഈ മാസം12 ന് യു.എ.ഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കൊല്ലം ജില്ലയിൽ നിന്നുള്ള 35 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങൾ കണ്ടതിനാൽ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരുന്നു.

പൂണെയിലെ വൈറോളജി ലാബിലേക്കയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് വൈകീട്ട് ലഭിച്ചതോടെയാണ് ഇയാളിൽ കുരങ്ങുപനി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.വിമാനത്തിലുണ്ടായിരുന്ന പതിനൊന്നു പേർക്ക് രോഗിയുമായി നേരിട്ട് സമ്പർക്കമുണ്ടായതായും മന്ത്രി വ്യക്തമാക്കി.രോഗിയുടെ വീട്ടിലുള്ളവരെയും ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതേസമയം,കുരങ്ങുപനി എന്നറിയപ്പെടുന്ന മങ്കി പോക്‌സ് അത്ര അപകടകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചിട്ടുണ്ട്.കൈകാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചിക്കൻ പോക്സിന് സമാനമായ തരത്തിൽ കുമിളകൾ പൊങ്ങി പൊട്ടുമെങ്കിലും ജീവൻ അപായപ്പെടുന്ന സാഹചര്യം വളരെ അപൂർവമാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News