Breaking News
അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  |
ഞാനും കുടുംബവും ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും,സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത്

July 09, 2020

July 09, 2020

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയക്കാരും ഉന്നതരുമായി ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്നും സ്വപ്നാ സുരേഷ്.ഒളിവിൽ കഴിയുന്നതിനിടെ ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ ശബ്ദ സന്ദേശത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

ശബ്ദ സന്ദേശത്തിന്റെ പൂർണ രൂപം :

ഞാൻ സ്വപ്‌ന സുരേഷ്. എക്‌സ് സെക്രട്ടറി ടു കോൺസുലേറ്റ് ഓഫ് യുഎഇ…അല്ലെങ്കിൽ സ്‌പേസ് പാർക്കിൽ ജോലി ചെയ്തിരുന്ന ഓപറേഷൻസ് മാനേജർ…ഓർ എൽസ് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കള്ളക്കടത്ത് കാരി…എനിക്ക് നിങ്ങളോട് പറയേണ്ട ഒരു കാര്യം, യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വർണത്തിൽ ഒരു പങ്കുമില്ല. ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാർഗോ ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു…അതൊന്ന് അന്വേഷിച്ചിട്ട് പറയാൻ പറഞ്ഞു…അവിടുത്തെ എസി രാമ മൂർത്തി സാറിനോട് ചോദിച്ചു…യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു…ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ചു…പിന്നീടൊന്നും എനിക്കറിയില്ല…. കാർഗോ ഡിപ്പാർട്ട്‌മെന്റുമായി എനിക്ക് ബന്ധമില്ല…കോൺസുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് വർക്ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റഎ ഭാഗമായി ഒരു പാട് ഉന്നതരമായി സംസാരിച്ചിട്ടുണ്ട്. കോൺസുൽ ജനറൽ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല. ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ…ഇവരാരും ഒരു സർക്കാർ സർവീസിലും നിയമിച്ചിട്ടില്ല….മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫിസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല…യുഎഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുക..അവർ വരുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ നൽകുക…അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാൻ ചെയ്തിരുന്നത്. യുഎഇ കോൺസുൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാൻ നിന്നത്. കഴിഞ്ഞ നാഷണൽ ഡേ നിങ്ങളെടുത്ത് നോക്കണം…അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്…അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാൻ സഹായിച്ചിട്ടുണ്ട്.

സ്‌പേസ് പാർക്കിൽ ജിവനക്കാരിയായിരുന്നിട്ട് എന്തിന് യുഎഇ കോൺസുലേറ്റിൽ കയ്യിട്ടു എന്ന് നിങ്ങൾ ചോദിക്കും. അത് ഞാൻ ജനിച്ചു വളർന്ന യുഎഇയോടുള്ള സ്‌നേഹമാണ്. യുഎഇയെ ഞാൻ ചതിക്കില്ല.

എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടു നിർത്തി. ഇതിൽ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാൻ മാറി നിൽക്കുന്നത്.ഞങ്ങൾ ആത്മഹത്യ ചെയ്തിരിക്കും…

ഈ ഡിപ്ലോമാറ്റിക് കാർഗോ ദുബൈയിൽ നിന്ന് ആര് അയ്ചചോ, അവരുടെ പിറകെ നിങ്ങൾ പോകണം. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയിൽ അടിച്ചമർത്തി ഇലക്ഷനിൽ സ്വാധീനിക്കാൻ നോക്കാതെ അതിന് യഥാർത്ഥ നടപടി നിങ്ങളെടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ..ഞാൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ….മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും…ഇങ്ങനെ ആർക്കോ വേണ്ടി …ഇതുപോലെ ഒരുപാട് സ്വപ്‌നകൾ നശിക്കും ഇങ്ങനെയാണെങ്കിലും … എന്റെ മോൾ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാദം…എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? എനിക്ക് സ്‌പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു…മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം…അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല…

ഇവിടുത്തെ വിഷയം ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന സ്വർണമാണ്…അത് കണ്ടുപിടിക്കൂ..അപ്പോൾ നിങ്ങൾക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താം…നിങ്ങൾക്ക് ഇപ്പോൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ സാധിക്കില്ല. അവരാരും എന്റെ പിന്നിലില്ല.

ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്..ഞങ്ങളെ കൊല്ലരുത് ഇങ്ങനെ’- സ്വപ്‌ന പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News