Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു,സെന്തിൽ കൃഷ്ണ നായകനാവും

September 08, 2019

September 08, 2019

കൊച്ചി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ  ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു.ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ നായക നിരയിലേക്ക് ഉയര്‍ന്ന സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ ഫിറോസ് ആയി എത്തുന്നത്.നവാഗതരായ നിതിഷ്, വിവേക് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.'ഫിറോസ്' എന്നു തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.സെന്തിലിനെ കൂടാതെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന് 'ഫിറോസ്' എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.

ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

രോഗവും ദാരിദ്ര്യവും കൊണ്ട് കഷ്ടതകൾ അനുഭവിക്കുന്ന നിരവധി ആളുകൾക്ക് വേണ്ടി ജനങ്ങളിൽ നിന്നും തുക പിരിച്ചു നൽകി ഫിറോസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി പേർക്കാണ് പുതു ജീവൻ നൽകിയത്. ഫേസ്ബുക് വഴിയാണ് ഫിറോസ് പ്രധാനമായും ദുരിതമനുഭവിക്കുന്നവരെ പൊതുജന മധ്യത്തിൽ എത്തിക്കുന്നത്.മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഫിറോസിന്റെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നത്. എന്നാല്‍ അടുത്തിടെയായി പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. 


Latest Related News