Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സിനിമയിൽ ചാൻസ് കിട്ടാൻ കാർ വാടകക്കെടുത്ത നടൻ, ലുഖ്മാൻ അവറാനെ കുറിച്ച് തിരക്കഥാകൃത്ത് ഹർഷദിന്റെ കുറിപ്പ്

April 21, 2023

April 21, 2023

ന്യൂസ്‌റൂം എന്റർടൈൻമെന്റ് 
കോഴിക്കോട് : മലയാളത്തിലെ ശ്രദ്ധേയരായ യുവനടന്മാരിൽ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്  ലുഖ്‌മാൻ അവറാൻ.തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. തിയറ്ററില്‍ ഇടിപ്പൂരം ഒരുക്കിയ ലുഖ്മാന്‍റെ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. തല്ലുമാലയുടെ ഗംഭീര വിജയത്തിന് ശേഷം ആളങ്കം എന്ന സിനിമയുമായി ലുഖ്മാന്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തി.ഇപ്പോൾ സുലൈഖാ മൻസിൽ എന്ന ചിത്രത്തിൽ നായക വേഷത്തിലും ഈ യുവനടൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്.

ഹര്‍ഷദ് സംവിധാനം ചെയ്ത 'ദായോം പന്ത്രണ്ടും' എന്ന സിനിമയിലൂടെയാണ് ലുഖ്മാന്‍ സിനിമയിലെത്തുന്നത്.എന്നാൽ ഈ സിനിമയിൽ വേഷം കിട്ടാൻ നടൻ കാർ വാടകക്കെടുത്ത സംഭവം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഉണ്ട,പുഴു,കഠിനകഡോരമീ അണ്ഡകടാഹം എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ്.യാദൃശ്ചികമായി പരിചയപ്പെട്ട ലുഖ്മാൻ സിനിമയിൽ അവസരം ലഭിക്കാൻ തന്റെ കയ്യിൽ കാറുണ്ടെന്നു പറഞ്ഞതായും എന്നാൽ അവസരം നഷ്ടമാകാതിരിക്കാൻ അദ്ദേഹം കാർ വാടകക്കെടുത്തതാണെന്ന് പിന്നീടാണ് മനസിലായതെന്നും ഹർഷദ് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :


2012 ൽ എന്റെ ആദ്യ സിനിമയിൽ പകരക്കാരനായി വന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്ത് റഈസിനൊപ്പം രാമനാട്ടുകര ബസ് സ്റ്റാന്റിന് മുന്നിൽ നിൽക്കയാണ്. ( ഈ റഈസാണ് പിന്നീട് കിട്ടോ? എന്ന വിഖ്യാത ഷോർട്ട് ഫിലിം ചെയ്തത്) ഇവൻ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്, അനുഭവമുണ്ട്. റഈസ് പറഞ്ഞോണ്ടിരുന്നു. എന്റെ മുഖം തെളിയുന്നില്ല . പക്ഷേ തന്റെ കൂട്ടുകാരന്റെ അടുത്ത പ്ലസ് പോയിന്റ് റഈസിന്റെ വായീന്ന് വീണതോടെ എന്റെ മുഖം തെളിഞ്ഞു. ഇവന്റേല് കാറുണ്ട്'!
ആണോ?
അതേ
ആ ചെറുപ്പക്കാരൻ പ്രത്യാശയോടെ പറഞ്ഞു.
ആ കാറും ഒരു ബൈക്കുമായിരുന്നു ദായോം പന്ത്രണ്ടും എന്ന എന്റെ ആദ്യ സിനിമയുടെ പ്രധാന സംഗതികൾ. ചാൻസ് നഷ്ടമാകരുതെന്ന് കരുതി വാടകക്കെടുത്തതായിരുന്നു അവൻ അന്നാ കാർ ! (പക്ഷേ പിന്നീടാണത് പറഞ്ഞെതെന്ന് മാത്രം ) ആ സിനിമയിലെ നെഗറ്റീവ് വേഷം അവൻ തകർത്തു. പിന്നീട് ഞാൻ എഴുതിയ ഉണ്ടയിലെ ബിജകുമാറിലൂടെ അവൻ കേരളീയരുടെ മനം കവർന്നു.അവന്റെ പേര് ലുഖ്മാൻ അവറാൻ! Lukman Avaran
2012 ൽ നിന്നും 2023 ൽ എത്തിനിൽക്കുമ്പോൾ ലുക്കു ആദ്യമായി നായക കഥാപാത്രമാവുന്ന #സുലൈഖാമൻസിൽ വരികയാണ്! അതും പ്രിയപ്പെട്ട കൂട്ടുകാരൻ അഷ്റഫിന്റെ (Ashraf Hamza)എഴുത്തിലും സംവിധാനത്തിലും. DOP ആയി വരുന്നത് ദായോം പന്ത്രണ്ടിലൂടെ ആദ്യമായി ഫീച്ചർ സിനിമ ചെയ്ത കണ്ണൻ പട്ടേരിയും ! ആനന്ദിക്കാൻ ഇതിൽപരം ഇനിയെന്ത് വേണം!
ചെങ്ങായ്മാരേ
സർവ്വ വിജയങ്ങളും നേരുന്നു. ഉമ്മ

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News