Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ കീഴടങ്ങി

August 11, 2021

August 11, 2021

കാസര്‍കോട് : എംസി കമറുദ്ദീനുള്‍പ്പെടെ മുസ്ലീംലീഗ് നേതാക്കള്‍ പ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ പൂക്കോയ തങ്ങള്‍ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്.

ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായിരുന്ന കമറുദീന്‍ അറസ്റ്റിലായ കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ജ്വല്ലറി ഉടമയായ പൂക്കോയ തങ്ങള്‍ ഒളിവിലായിരുന്നു. ഇവര്‍ക്കെതിരെ കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും നൂറിലേറെ പരാതികളാണ് പൊലീസിന് ലഭിച്ചത്.
 


Latest Related News