Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുസ്‌ലിം ജനസംഖ്യ കൂടുന്നതല്ല, കുടുംബ തകർച്ചകൾ ഉണ്ടാകുമ്പോൾ കുട്ടികളുണ്ടാകില്ലെന്ന് രാഹുൽ ഈശ്വർ

September 04, 2019

September 04, 2019

ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകളും കുടുംബ തകർച്ചകളും സംഭവിക്കുന്നതെന്നും കുടുംബ തകർച്ച ഉണ്ടാകുമ്പോൾ കുട്ടികൾ ഉണ്ടാകില്ലെന്നും രാഹുൽ വാദിക്കുന്നു.

കൊച്ചി : സമൂഹ മാധ്യമങ്ങളിൽ മതസ്പർധയുളവാക്കുന്ന പരാമർശങ്ങൾ നടത്തിയ ആകാശവാണി ജീവനക്കാരി കെ.ആർ ഇന്ദിരക്ക് മറുപടിയുമായി രാഹുൽ ഈശ്വർ രംഗത്ത്. മുസ്‌ലിം സ്ത്രീകൾ പന്നികളെ പോലെ പെറ്റുപെരുകുകയാണെന്ന പരാമർശം മാതൃത്വം എന്ന ആശയത്തിന് എതിരായതിനാൽ അപലപിക്കപ്പെടേണ്ടതാണ്. മാതൃത്വത്തിനെതിരായ പരാമർശം ആർഷ ഭാരത സംസ്കാരത്തിന് ചേരുന്നതല്ലെന്നും ഇത്തരം പരാമർശങ്ങളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.

മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുകയല്ല,ഹിന്ദു ജനസംഖ്യ താഴുന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പഠിക്കണമെങ്കിൽ ആർ.എസ്.എസ് സർസംഘ് ചാലക് ആയിരുന്ന ഗോൾവാൾക്കറുടെ നിലപാടുകൾ മനസിലാക്കണമെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്.

കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ എട്ടു മുതൽ ഒൻപത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്.ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകളും കുടുംബ തകർച്ചകളും സംഭവിക്കുന്നതെന്നും കുടുംബ തകർച്ച ഉണ്ടാകുമ്പോൾ കുട്ടികൾ ഉണ്ടാകില്ലെന്നും രാഹുൽ വാദിക്കുന്നു.

ഇതിനിടെ,അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ടതിന് കെ.ആർ ഇന്ദിരക്കെതിരെ ഐ.പി.സി 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.

വീഡിയോ :

https://www.facebook.com/RahulEaswarOfficial/videos/1149888695205899/


Latest Related News