Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസികൾക്ക് കോവിഡ് മരണാനന്തര സഹായം,സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

November 18, 2021

November 18, 2021

കൊച്ചി : കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ആ​രാ​ഞ്ഞ് ഹൈ​കോ​ട​തി.പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ.

ജോ​സ് അ​ബ്ര​ഹാം കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യാ​ണ്​ ബു​ധ​നാ​ഴ്​​ച ജ​സ്​​റ്റി​സ് ന​ഗ​റേ​ഷ് പ​രി​ഗ​ണി​ച്ച​ത്. കേ​സ്​ ന​വം​ബ​ര്‍ 24ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്ര​ധാ​ന വി​ഷ​യ​മാ​ണ് കോ​ട​തി മുമ്പാകെ സം​ഘ​ട​ന കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞ കാ​ര​ണം ഇ​ന്ത്യ​യി​ലെ കോ​വി​ഡ് -19 മ​ര​ണ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ പ​ദ്ധ​തി ബാ​ധ​ക​മാ​കൂ എ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ ഇ.ആ​ദി​ത്യ​ന്‍ മു​ഖേ​ന സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്.

കോ​വി​ഡി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ അ​ത​ത്​ സം​സ്ഥാ​ന​ങ്ങ​ളാ​ണ് 50,000 രൂ​പ വീ​തം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കേ​ണ്ട​ത്. വി​ദേ​ശ​ത്തു മ​ര​ണ​മ​ട​ഞ്ഞ കു​ടും​ബ​ങ്ങ​ളെ​യും ധ​ന​സ​ഹാ​യ​ത്തി​ന് പ​രി​ഗ​ണി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ മുമ്പ്​ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യി​ല്‍​നി​ന്ന്​ ഉ​ത്ത​ര​വ് വാ​ങ്ങി​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ കേ​ര​ള ഹൈ​കോ​ട​തി ഇ​ട​പെ​ട​ല്‍ വ​ഴി പ്ര​വാ​സി​ക​ള്‍​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.


Latest Related News