Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
യഥാത്ഥ ത്യാഗം ജീവിതത്തില്‍ അനുഭവിച്ച് ഒരു പെരുന്നാള്‍ കൂടി

July 21, 2021

July 21, 2021

കോഴിക്കോട്: മഹാമാരിക്കാലത്തെ ഒരു പെരുന്നാള്‍ കൂടി കടന്നു പോകുന്നു. ത്യാഗത്തിന്റെ സ്മരണകള്‍ അയവിറക്കി കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ ത്യാഗം എന്തെന്ന് പഠിപ്പിച്ച പെരുന്നാളാണ് കടന്നു പോകുന്നത്. കൊവിഡ് രോഗം വന്ന് നിരവധി മരണങ്ങള്‍ കേരളത്തിലുുണ്ടായി. ഉറ്റ പലരും ഇല്ലാതെയാണ് വിശ്വാസികളില്‍ പലരും പെരുന്നാളാഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളും നിറഞ്ഞ് കവിഞ്ഞ് സാഹോദര്യത്തിന്റെ ഊഷ്മളമായ സംഗമങ്ങളാവാറുള്ള പെരുന്നാള്‍ ദിനങ്ങള്‍ ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങളാല്‍ സാമൂഹിക അകലം പാലിച്ചാണ് നടക്കുന്നത്. കേരളത്തിലടക്കം പലയിടങ്ങളിലും പൊതു ഈദ് ഗാഹുകളില്ല. പള്ളികളിലും നിയന്ത്രണങ്ങള്‍ പാലിച്ചാണ് പെരുന്നാള്‍ നമസ്‌കാരങ്ങള്‍.കനത്ത മഴയും പലയിടങ്ങളിലുമുണ്ട്. എങ്കിലും വിശ്വാസികള്‍ സ്‌നേഹവും സന്തോഷവും ഉള്ളില്‍ നിറച്ച് ദൈവത്തെ പ്രകീര്‍ത്തിച്ച് പ്രാര്‍ഥനകളിലും ബലികര്‍മത്തിലും ഏര്‍പ്പെടുകയാണ്. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

 

 


Latest Related News