Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ബിജെപി അവഗണിക്കുന്നു,സംവിധായകൻ രാജസേനൻ സി.പി.ഐ.എമ്മിലേക്ക്

June 03, 2023

June 03, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സിപിഐഎമ്മിലേക്ക്‌. എ.കെ.ജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.രാജസേനനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദനും പ്രതികരിച്ചു.

ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ് രാജസേനൻ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. കലാകാരന്മാർക്ക് കൂടുതൽ അംഗീകാരം നൽകുന്ന പാർട്ടിയാണ് സിപിഐഎം കലാരംഗത്ത് പ്രവർത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല. പഴയ സിപിഐഎമ്മുകാരനാണ് ഞാൻ. മനസുകൊണ്ട് സിപിഐഎമ്മിനൊപ്പമാണെന്നും രാജസേനൻ പറഞ്ഞു.

ബി.ജെ.പി എന്നെ അവഗണിച്ചു. അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൈയിൽനിന്ന് പണം ചെലവായിട്ടുണ്ട്. ബി.ജെ.പിയിൽ പോയതോടെ സിനിമയിലെ സുഹൃത്തുക്കൾ തന്നിൽനിന്ന് അകന്നു. ഇ.ഡിയെ പേടിക്കാൻ തന്റെ കൈയിൽ അത്രയും പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News