Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കോവിഡിന് പുറമെ കേരളത്തിൽ ഡെങ്കിയും കുരങ്ങു പനിയും : സംസ്ഥാനം ജാഗ്രതയിൽ 

April 23, 2020

April 23, 2020

തിരുവനന്തപുരം :  കോവിഡ് ഭീഷണിക്ക് പുറമെ കേരളത്തിൽ ഡെങ്കിപ്പനിയും കുരങ്ങുപനിയും വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ട്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 9 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.ലോക്ക്ഡൗണായതിനാൽ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും, വേനൽ മഴയിൽ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകൾ പെരുകുന്നതിന് കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ, ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 19 ആയി.

കല്‍പ്പറ്റ ജനറലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ബേഗൂര്‍ കോളനിയില്‍ നിന്നുള്ള 2 സ്ത്രീകള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കഴിഞ്ഞിരുന്ന ഇരുമ്പുപാലം സ്വദേശിയായ 49കാരനുമാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. അപ്പപ്പാറ, ബേഗൂര്‍ പ്രദേശങ്ങളിൽ നേരത്തെയും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  

 


Latest Related News