Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
ലോകകപ്പിന് ശേഷം സൗദി ക്ലബ്ബിൽ ചേരുമെന്ന വാർത്ത റൊണാൾഡോ നിഷേധിച്ചു

December 07, 2022

December 07, 2022

 

ന്യൂസ് ഏജൻസി
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിഷേധിച്ചു.കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സൗദി അറേബ്യയില്‍ കളിക്കാന്‍ കോടിക്കണക്കിന് രൂപയുടെ കരാറിന് സമ്മതിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴത് നിഷേധിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നാസറുമായി താന്‍ കരാര്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താരം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്വിട്സര്ലാണ്ടിനെ 6-1 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ഇല്ല, അത് ശരിയല്ല - സത്യമല്ല,” റൊണാൾഡോ ദോഹയിൽ  പറഞ്ഞു.

പിയേഴ്സ് മോര്‍ഗനുമായുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ക്ലബിന്റെ ഉടമകളെ വിമര്‍ശിക്കുകയും മാനജര്‍ എറിക് ടെന്‍ ഹാഗിനോടുള്ള നീരസം സൂചിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോ യുണൈറ്റഡ് വിടാന്‍ തീരുമാനിച്ചത്. യുവന്റസില്‍ നിന്ന് വന്ന് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡുമായി പിരിയേണ്ടി വന്നു.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ റൊണാള്‍ഡോ അടുത്ത കാലത്തായി മികച്ച ഫോം പുറത്തെടുത്തില്ലെന്നിരിക്കെ യൂറോപ്പിലെ മികച്ച ക്ലബുമായി വന്‍തുകയ്ക്ക് കരാറിലെത്താന്‍ പാടാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ താരത്തിന് ലഭിച്ചത് മികച്ച ഓഫറായിരുന്നു. എന്നാല്‍ താരം അത് ഇഷ്ടപ്പെടുന്നില്ലേ, അതോ കരാര്‍ ഇതുവരെ പരിധിയില്‍ എത്തിയിട്ടില്ലേ എന്ന കാര്യം വ്യക്തമല്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News