Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കോവിഡ് നിയമലംഘനം : തിരുവനന്തപുരത്തെ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസുകൾ റദ്ദാക്കി 

July 20, 2020

July 20, 2020

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനവും ഹൈപ്പര്‍ മാര്‍ക്കറ്റുമായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസെന്‍സുകൾ റദ്ദാക്കി. കോവിഡ് ചട്ടം ലംഘിച്ചതിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍റേതാണ് നടപടി. മേയര്‍ കെ ശ്രീകുമാറാണ്‌ നടപടിയെടുത്തതായി അറിയിച്ചത്.നഗരസഭാ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തു. നഗരസഭാ നല്‍കിയ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചതാണ് നടപടിക്ക് കാരണം.

അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്സ്.എം ജി റോഡിലാണ് പോത്തീസ് സ്ഥിതി ചെയ്യുന്നത്. കോവിഡ് ചട്ടം ലംഘിച്ച്‌ ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്‍പ്പറേഷന്‍ കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രന്‍ വ്യാപാരശാലയിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News