Breaking News
മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി |
കോവിഡ് വ്യാപനമെന്ന് സൂചന,ചങ്ങനാശേരിയിൽ അതീവ ജാഗ്രത

July 20, 2020

July 20, 2020

കോട്ടയം: ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശേരി മാര്‍ക്കറ്റിലും ആന്റിജന്‍ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭ 31, 33 വാര്‍ഡുകള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18 വാര്‍ഡ്, കോട്ടയം മുന്‍സിപ്പാലിറ്റി 46 വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. മണര്‍കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലവിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News