Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം,കമാൻഡോകൾ ഇറങ്ങി

July 08, 2020

July 08, 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതി തീവ്ര ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കടക്കുമോ എന്ന ആശങ്കയ്ക്കിടെ പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു. എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍. സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെയാണ്  സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചത്. മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായ സഹകരണങ്ങള്‍ തേടും.

മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളുംതമിഴ്നാട് ഭാഗത്തേക്കും, തിരിച്ചും വരുന്നതിനും പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശം കൃത്യമായി നടപ്പാക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവരോട് ഡിജിപി ലോക്നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. പൂന്തുറയില്‍ ഇന്ന് നൂറോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്ബിളുകളില്‍ 119 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News