Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പാലാക്കാരുടെ അഭിമാനമായി എയ്മിലിൻ,യു.എന്നിൽ തിളങ്ങിയ മലയാളി പെൺകുട്ടിക്ക് അഭിനന്ദനപ്രവാഹം

September 20, 2021

September 20, 2021

പാ​ലാ: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​യാ​യി ബാ​ലാ​വ​കാ​ശ പ്ര​സം​ഗം ന​ട​ത്തി​യ പാ​ലാ​ക്കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി എ​യ്മി​ലി​ന്‍ റോ​സ് തോ​മ​സി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ശ​ശി ത​രൂ​ര്‍ എം.​പി ട്വി​റ്റ​റി​ലൂ​ടെ​യും മാ​ണി സി.​കാ​പ്പ​ന്‍ എം.​എ​ല്‍.​എ ഫേ​സ്ബു​ക്കി​ലൂ​ടെ​യും എ​യ്മി​ലി​നെ അ​ഭി​ന​ന്ദി​ച്ചു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ്​ അ​മേ​രി​ക്ക​യി​ല്‍ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ എ​യ്മി​ലി​നാ​യി​രു​ന്നു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

നൂ​ത​ന വീ​ക്ഷ​ണ​ങ്ങ​ളു​ടെ സാ​ധ്യ​ത എ​ന്ന വി​ഷ​യ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​സ​മി​തി​യു​ടെ യു.​എ​ന്‍ ചെ​യ​ര്‍​മാ​ന്‍, അ​സോ. ഡ​യ​റ​ക്ട​ര്‍, യു​നി​സെ​ഫ് ആ​ഗോ​ള മേ​ധാ​വി, കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സെ​ക്ര​ട്ട​റി ജ​ന​റ​ലി​െന്‍റ പ്ര​ത്യേ​ക പ്ര​തി​നി​ധി എ​ന്നി​വ​രാ​യി​രു​ന്നു ച​ട​ങ്ങി​ലെ മ​റ്റ് പ്ര​ഭാ​ഷ​ക​ര്‍. സ​ഹോ​ദ​ര​ന്‍ ഇ​മ്മാ​നു​വ​ലി​നു​ള്ള പ്ര​ത്യേ​ക ക​രു​ത​ലി​നെ​ക്കു​റി​ച്ച്‌​ എ​യ്മി​ലി​ന്‍ ഏ​ഴു​തി​യ ക​വി​ത ശ്ര​ദ്ധി​ച്ച ന്യൂ​യോ​ര്‍​ക്കി​ലെ അ​ഡെ​ല്‍​ഫി യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റാ​യ ഡോ. ​പ​വ​ന്‍ ആ​ന്‍​റ​ണി​യാ​ണ് ച​ട​ങ്ങി​ലേ​ക്ക് നാ​മ​നി​ര്‍​​ദേ​ശം ചെ​യ്ത​ത്. 19 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ലോ​ക​മെ​മ്ബാ​ടു​മു​ള്ള 250 അ​പേ​ക്ഷ​ക​രി​ല്‍​നി​ന്ന്​ 30 അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യി എ​യ്മി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​വ​ര്‍​ഷം കു​ട്ടി​ക​ളു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. തു​ട​ര്‍​ന്നാ​ണ് ബാ​ലാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്താ​ന്‍ നി​യു​ക്ത​യാ​യ​ത്.

ഫി​ല​ഡ​ല്‍​ഫി​യ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പാ​ലാ ആ​വി​മൂ​ട്ടി​ല്‍ ജോ​സ് തോ​മ​സി​െന്‍റ​യും മൂ​ല​മ​റ്റം കു​ന്ന​യ്ക്കാ​ട്ട് മെ​ര്‍​ലി​ന്‍ അ​ഗ​സ്​​റ്റി​െന്‍റ​യും മ​ക​ളാ​ണ് എ​യ്മ​ലി​ന്‍. ജോ​സ് സ്പ്രി​ങ്​ ഫോ​ര്‍​ഡ് ഏ​രി​യ ഹൈ​സ്കൂ​ളി​ല്‍ ഗ​ണി​ത അ​ധ്യാ​പ​ക​നും മെ​ര്‍​ലി​ന്‍ ഫാ​ര്‍​മ മേ​ജ​ര്‍ ഫൈ​സ​ര്‍ ഇ​ന്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഗ്ലോ​ബ​ല്‍ കം​പ്ല​യി​ന്‍​റ്​​സ് അ​സോ. ഡ​യ​റ​ക്ട​റു​മാ​ണ്.

 


Latest Related News