Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസികൾക്ക് നാട്ടിൽ നിന്നും മരുന്നുകളെത്തിക്കാൻ സൗകര്യം, കേരളാ ബാങ്ക് വഴി സ്വർണപ്പണയ വായ്പ നൽകുമെന്നും മുഖ്യമന്ത്രി 

April 16, 2020

April 16, 2020

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ നാട്ടിലുള്ള പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശയിൽ 50,000 രൂപവരെ സ്വർണപ്പണയ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ കേരളാ ബാങ്കിന്റെ 789 ശാഖകൾ വഴിയാണ് വായ്പ അനുവദിക്കുക. പരമാവധി നാലുമാസം വരെയായിരിക്കും വായ്പയുടെ കാലാവധി. എന്നാൽ ഇതിന് മറ്റു നിരക്കുകളൊന്നും ഈടാക്കില്ലെന്നും മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവാസികളിൽ ഒരു വിഭാഗം അവശ്യമരുന്നുകൾ നാട്ടിൽ നിന്നും എത്തിക്കുന്നവരാണ്. ഇവർക്ക് നാട്ടിൽ നിന്നും മരുന്നുകൾ എത്തിക്കാൻ നോർക്ക വഴി പ്രത്യേകം സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News