Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മലപ്പുറത്ത് എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥിയായേക്കും,സ്വാഗതം ചെയ്ത് ജില്ലാ കമ്മറ്റി

March 02, 2021

March 02, 2021

മലപ്പുറം: വരാനിരിക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണയിൽ. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ ഭാഗമായി എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് വീണ്ടും ഏപ്രിൽ ആറിന് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

എൻ.ഡി.എ നേതൃത്വം അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്ഥിയാക്കിയാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു.മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വോട്ടർമാരെ കൂടെ നിർത്താനാണ് ബി,ജെ,പി ഇതിലൂടെ ശ്രമിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എ.പി അബ്ദുള്ളക്കുട്ടി സ്ഥാനാർഥിയായി മത്സരിക്കും എന്നുള്ള വാർത്തകൾ പുറത്തുവരുന്നത്. അതെ സമയം നിയമസഭാതിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാനില്ലെന്നും തനിക്ക് ലക്ഷദ്വീപിന്‍റെ ചുമതല ആണെന്നും അദ്ദേഹം നേരത്തെ തന്നെ ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുസ്ലിം ലീഗിന് പുറത്തുനിന്നുള്ള ജനപ്രതിനിധിക്കൾ ഇത് വരെ മലപ്പുറം മണ്ഡലത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News