Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പേരാമ്പ്രയിൽ അനിശ്ചിതത്വം വഴി മാറുന്നു,ടി.പി  രാമകൃഷ്ണനെതിരെ പ്രവാസി വ്യവസായി സി.എച് ഇബ്രാഹിം കുട്ടി സ്ഥാനാർഥിയായേക്കും 

March 17, 2021

March 17, 2021

കോഴിക്കോട് : പേരാമ്പ്രയിൽ മന്ത്രി ടി.പി രാമകൃഷ്ണനെതിരെ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ സി.എച് ഇബ്രാഹിംകുട്ടി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.  ഇബ്രാഹിമിന്റെ സ്ഥാനാർത്ഥിത്വം ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ഇബ്രാഹിംകുട്ടി വര്ഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.എല്ലാ വിഭാഗം ജനങ്ങളിലും നല്ല വേരോട്ടമുള്ള ഇബ്രാഹിംകുട്ടി പോരിനിറങ്ങുന്നതോടെ പേരാമ്പ്രയിൽ മത്സരം കണക്കുമെന്നാണ് സൂചന.

ഗൾഫിലും മുംബൈയിലുമായി ബിസിനസ് നടത്തിവരുന്ന ഇബ്രാഹിംകുട്ടി പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഏറെ സുപരിചിതനായ വ്യക്തിത്വം കൂടിയാണ്.അദ്ദേഹത്തിന്റെ ജനകീയത മണ്ഡലത്തിൽ വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News