Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പൗരത്വ നിയമത്തിൽ സംസ്ഥാനത്ത് യോജിച്ച പ്രക്ഷോഭത്തിന് തീരുമാനം 

December 29, 2019

December 29, 2019

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം പിരിഞ്ഞു.  ഇതിനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി. 

പ്രധാനമായും നാല് ആവശ്യങ്ങളാണ് പ്രതിപക്ഷം യോഗത്തിൽ ഉന്നയിച്ചത്. മന്ത്രി സഭചേർന്ന് നിയമത്തിനെതിരെ പ്രമേയം പാസാക്കണം, സർവകക്ഷി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണണം, പൊതുമുതൽ നശീകരണ കുറ്റം ചുമത്തരുത്, യു.എ.പി.എ ചുമത്തരുത് എന്നിവയാണ് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്ത് തടങ്കൽ പാളയം ഉണ്ടാവില്ലെന്നും എൻ.ആർ.പി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

പതിനൊന്ന് മണിക്കാണ് മസ്‌കത്ത് ഹോട്ടലില്‍ യോഗം ആരംഭിച്ചിരുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം യോഗത്തില്‍ പങ്കെടുത്തു. ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴില്‍ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം നിരവധി പ്രതിനിധികളാണ് പങ്കെടുത്തത്. യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയ ബി.ജെ.പി സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചു. എസ്.ഡി.പി.ഐ. ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. 


Latest Related News