Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാൻ പൊരുതിത്തോറ്റു,അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ ഇറാഖിന് ജയം

January 20, 2023

January 20, 2023

ന്യൂസ്‌റൂം ബ്യുറോ
ബസ്ര : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ആതിഥേയരായ ഇറാഖിന് ജയം. ബസ്റ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഒമാനെ 3-2ന് തകര്‍ത്താണ് അറേബ്യന്‍ ഫുട്ബാള്‍ കിരീടം ഇറാഖ് കൈപ്പിടിയിലാക്കിയത്.ഇതോടെ മൂന്നാം വർഷവും കിരീടം സ്വന്തമാക്കുകയെന്ന ഒമാൻ സ്വപ്നം പൊലിഞ്ഞു.

ഒന്നാം പകുതിയില്‍ ഇടത് വലത് വിങ്ങുകളിലൂടെ നിരന്തരം ആക്രമണം അഴിച്ച്‌ വിട്ട് കൊണ്ടായിയിരുന്നു ഒമാന്‍ മുന്നേറിയത്. ഗോളടിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷീങ്ങിലെ പാളിച്ചകള്‍ റെഡ് വാരിയേഴ്സിന് തിരിച്ചടിയാകുകയായിരുന്നു. ഇതിനിടയിലാണ് 24ാം മിനിറ്റില്‍ ഒമാന്‍റെ നെഞ്ചകം പിളര്‍ത്ത് ഇബ്രാഹിം ബയേഷിന്‍റെ വലം കാല്‍ ഷോട്ട് വലയില്‍ മുത്തമിടുന്നത്. ഒരുഗോള്‍ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇറാഖിനേയായിരുന്നു കളത്തില്‍ കണ്ടത്. ഒമാന്‍ ആകട്ടെ ആക്രമണം ശക്തമാക്കുകയും ചെയ്തു. 37, 40 മിനിറ്റുകളില്‍ തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുപ്പ് നടത്താനായില്ല.

രണ്ടാം പകുതിയില്‍ സമനില പിടിക്കാനാന്‍ തുനിഞ്ഞിറങ്ങിയ ഒമാനായിരുന്നു കളത്തില്‍. എന്നാല്‍, ഇറാഖാകട്ടെ പ്രതിരോധത്തോടൊപ്പം ആക്രമണവും ശക്തമാക്കി. ഇതിനിടെ ഒമാന്‍റെ ഗോള്‍മുഖം പലപ്പോഴും വിറക്കുകയും ചെയ്തു. കളി സമനിലയിലെത്തിക്കാന്‍ 80ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ഒമാന് ലക്ഷ്യത്തിലത്തിക്കാനായില്ല. ഒമാന്‍ താരത്തിന്‍റെ ക്വിക്ക് ഇറാഖ് ഗോളി അനായസമായി കയ്യിലൊതുക്കുകയായിരുന്നു.ഒടുവില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ ഒമാന്‍ സമനില തിരിച്ച്‌ പിടിക്കുകയും ചെയ്തു.

എന്നാല്‍, അധിക സമയത്തില്‍ (116) ലഭിച്ച മറ്റൊരു പെനാല്‍റ്റിയിലൂടെ ഇറാഖ് മുന്നില്‍ എത്തി. അംജദ് അത്വാനായിരുന്നു ക്വിക്കെടുത്തത്. മൂന്നു മിനിറ്റിന് ശേഷം ഒമാന്‍ സമനില തിരിച്ച്‌ പിടിക്കുകയും ചെയ്തു. കളിഅവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ മനാഫ് യൂസുഫിന്‍റെ ഗോളിലുടെ ആതിഥേയര്‍ വിജയകീരീടം ചൂടുകയായിരുന്നു.
മത്സരം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ടിക്കറ്റില്ലാത്ത ആയിരങ്ങള്‍ സ്റ്റേഡിയത്തിനുപുറത്ത് തടിച്ചുകൂടിയത് വലിയ ദുരന്തത്തിന് ഇടയാക്കിയിരുന്നു.തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ച അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.അപകടത്തെ തുര്‍ന്ന് ഒമാനില്‍നിന്നുള്ള ആരാധകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയഒമാന്‍ എയറിന്‍റെ പ്രത്യേക സവിസ് അധികൃതര്‍ റദ്ദാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News