Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തില്‍ നാളെ മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടിക്കാന്‍ എ.ഐ കാമറകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ബാധകമല്ല

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
തിരുവനന്തപുരം:  സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗത നിയമലംഘനത്തിന് നാളെ മുതല്‍ പിഴ ചുമത്താനൊരുങ്ങി സര്‍ക്കാര്‍.

ക്യാമറയില്‍ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങള്‍ ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം നോട്ടിസ് അയയ്ക്കും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരുദിവസം 30,000 പിഴ നോട്ടിസുകള്‍ അയയ്ക്കാനാകുമെന്നാണ് കരുതുന്നത്.

എന്നാല്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ക്യാമറയില്‍ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. പ്രമുഖരെ ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം. പലപ്പോഴും വേഗ നിയന്ത്രണം കാറ്റില്‍ പറത്തുന്നത് മന്ത്രിമാരടക്കമുള്ള പ്രമുഖരാണ്. നിയമം കര്‍ക്കശമാക്കിയാല്‍ ഏറ്റവും കൂടുതല്‍ പിഴ ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖര്‍ക്ക് 'ഇളവ്' അനുവദിക്കുന്നത്.

കേരളത്തില്‍ എ ഐ ക്യാമറയുളള 726 ഇടങ്ങള്‍ അറിയാമോ?

726 എഐ ക്യാമറകളില്‍ 625 എണ്ണം ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളില്‍ മൂന്നുപേരുടെ യാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമുള്ളതാണ്.

സംസ്ഥാനമൊട്ടാകെ എഐ ക്യാമറ വരുമ്പോള്‍ പിഴ അറിഞ്ഞ് വാഹനമോടിക്കാം

രാത്രിയാത്രയില്‍ പോലും കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്രയെങ്കില്‍ കണ്ടുപിടിക്കാന്‍ ക്യാമറകള്‍ക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News