Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തു,രാത്രി മുഴുവൻ സെല്ലിലിരുന്ന് കരയുകയായിരുന്നുവെന്ന് നടൻ അശോകൻ

December 16, 2020

December 16, 2020

മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടൻ അശോകന്‍ ഖത്തറിൽ തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.. പത്മരാജന്റെ സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി സിനിമകളില്‍ നായകനായും സഹതാരമായും കഴിവ് തെളിയിച്ചിട്ടുണ്ട്.തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഖത്തറിൽ ജയിലില്‍ കിടക്കേണ്ട വന്ന അനുഭവം അശോകന്‍ പങ്കുവെച്ചത്.

മയക്കുമരുന്ന് മാഫിയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്തായിരുന്നു അശോകനെ ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1988ല്‍ ആണ് ഈ സംഭവം. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. അപ്പോള്‍ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അശോകന്‍ പറയുന്നു.

അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നു. പിന്നീട് തങ്ങളെ കൂട്ടിക്കൊണ്ടു പോയത് ഖത്തറിലെ പൊലീസ് സ്റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി, അവര്‍ പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. തന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു. അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്.

വീഡിയോ കാണാം:

പിന്നീട് തങ്ങളെ സെല്ലില്‍ അടച്ചു. അവിടെ തനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതിയത്. എന്നാല്‍ പിന്നീട് തന്റെ സ്‌പോണ്‍സര്‍ ജയില്‍ എത്തുകയും അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമയില്‍ താന്‍ അഭിനയിച്ചതിനെ കുറിച്ച്‌ ഖത്തറിലെ പത്രത്തില്‍ വന്ന ലേഖനം പൊലീസിനെ കാണിച്ചെന്നും അശോകന്‍ പറയുന്നു.

തന്റെ സുഹൃത്തിന്റെ ശത്രുക്കളില്‍ ആരോ താന്‍ മുമ്ബ് മയക്കുമരുന്നിന് അടിമയായി അഭിനയിച്ച ഒരു സിനിമയില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ വെച്ച്‌ കുടുക്കുകയായിരുന്നെന്നും അശോകന്‍ പറയുന്നു. മുമ്ബ് താന്‍ അഭിനയിച്ച തൂവാനതുമ്ബികള്‍ എന്ന ചിത്രത്തിനെ കുറിച്ചുള്ള വീഡിയോയും അശോകന്‍ പങ്കുവെച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News