Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു

September 24, 2021

September 24, 2021

 

കണ്ണൂർ : ജില്ലയിലെ മുസ്‌ലിം ലീഗിന്റെ പ്രധാനനേതാവും, പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ വികെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 79 വയസായിരുന്നു. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനായ മൗലവി കേരള ടെക്സ്റ്റയിൽസ് കോർപറേഷന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദ്‌ കുഞ്ഞി, കേയി സാഹിബ്‌, ഇ അഹമ്മദ്, സിപി മഹ്‌മൂദ്‌ ഹാജി, എൻ. എ മമ്മുഹാജി തുടങ്ങിയ ലീഗിന്റെ പഴയകാലനേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


Latest Related News