Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വയലാർ അവാർഡ് പ്രഖ്യാപിച്ചു,നിരീശ്വരൻ മികച്ച നോവൽ 

September 28, 2019

September 28, 2019

തിരുവനന്തപുരം : 2019ലെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. നിരീശ്വരൻ എന്ന നോവലിന് വി ജെ ജെയിംസിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രശസ്‌തി പത്രവും,ശിൽപവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. തീരുമാനം ഏകകണ്ഠമാണെന്നും എം. കെ സാനു ആരോഗ്യ പ്രശ്നങ്ങളാലാണ് രാജി വെച്ചതെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഈ നോവലിന് ലഭിച്ചിരുന്നു.


Latest Related News