Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഗ്രൂപ്പുകളുടെ അതിപ്രസരം പാടില്ല,സംസ്ഥാനത്ത് വർഗീയതയെ കുഴിച്ചു മൂടുന്നതിന് പ്രഥമ പരിഗണനയെന്ന് വിഡി സതീശൻ എം.എൽ.എ  

May 22, 2021

May 22, 2021

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ എം.എല്‍.എയെ തിരഞ്ഞെടുത്തു.രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതോടെയാണ് സതീശന് നറുക്ക് വീണത്. ഹൈക്കമാന്‍ഡ് തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്. യുവ എം.എൽ.എമാരുടെ ശക്തമായ പിന്തുണയെ തുടർന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ വരണമെന്ന് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു.

കേരളത്തിൽ വർഗീയതയെ കുഴിച്ചു മൂടുകയായിരിക്കും യു.ഡി.എഫിന്റെ പ്രഥമ പരിഗനയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ന്യുനപക്ഷ വർഗീയതയെയും ന്യുനപക്ഷ വർഗീയതയെയും ശക്തമായി എതിർക്കും.മതേതര കേരളത്തിന്റെ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെ ശക്തമായി നേരിടുമെന്നനും അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ കാലത്ത് പ്രതിപക്ഷം സർക്കാരിന്റെ കൂടെ നിൽക്കുമെന്നും പോരായ്മകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,സർക്കാരിനെ മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ ഭരണതടസ്സം ഉണ്ടാക്കുന്ന രീതി പ്രതിപക്ഷം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്സിൽ ഗ്രൂപ്പുകളുണ്ട്.അതവിടെ നിൽക്കട്ടെ,പക്ഷെ ഗ്രൂപ്പുകളുടെ അതിപ്രസരം വേണ്ടെന്നും ഒറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News