Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
യുഎഇ- ഇറാഖ് മത്സരത്തിനിടെ വിദ്വേഷപ്രചാരണം നടത്തിയ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ

October 23, 2021

October 23, 2021

ഫുട്ബോൾ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിനിടെ വിദ്വേഷപ്രചരണങ്ങൾ നടത്തിയ യുഎഇ മാധ്യമപ്രവർത്തകന് അഞ്ചുവർഷത്തെ തടവും 1360 ഡോളർ പിഴയും. യുഎഇ ഫെഡറൽ പബ്ലിക്ക് പ്രോസിക്ക്യൂഷനാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി കേസിൽ അന്വേഷണം നേരിട്ടിരുന്നെങ്കിലും, ഇവരെ വെറുതേ വിട്ടു. 


യുഎഇ ഇറാഖ് ലോകകപ്പ് മത്സരത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ടെലിവിഷൻ സംപ്രേഷണം തുടങ്ങുന്നതിന് മുൻപായി നടത്തിയ പരാമർശം ആയതിനാൽ ഇത് ടെലിവിഷനിൽ വന്നിരുന്നില്ല. എന്നാൽ ഈ ഭാഗങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും, വൻ വിവാദമാവുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ ഭാഗത്ത്‌ നിന്നുണ്ടായ പരാമർശം അപക്വവും അസഭ്യവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് പബ്ലിക് പ്രോസിക്ക്യൂഷൻ വിലയിരുത്തി. അതേസമയം, ഈ മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.


Latest Related News