Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ദുബായിലുള്ള മറ്റ് പ്രതികളെ പോലെയല്ല തുഷാറെന്ന് മന്ത്രി ഇ പി ജയരാജന്‍

August 23, 2019

August 23, 2019

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ അസ്വാഭാവികത ഉണ്ടെന്നും മറ്റ് പ്രതികളെ പോലെ അല്ല തുഷാറെന്നും  വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ കാണുമ്പോള്‍ തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികത ഉണ്ട്. ഏറ്റവും മഹനീയമായ കാര്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പേരാടുകയാണെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നല്‍കിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് നടപടി. ഏകദേശം 20 കോടി രൂപയുടെ വണ്ടിചെക്കാണ് തുഷാര്‍ നല്‍കിയത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. തുഷാറിനെ അജ്മാന്‍ ജയിലിലേക്ക് മാറ്റി. പിന്നീട് പ്രവാസി വ്യവസായി എംഎ യൂസഫലി ജാമ്യത്തുക കെട്ടിവച്ചതോടെയാണ്  തുഷാറിന് ജാമ്യം ലഭിച്ചത്. അതേസമയം, നാസില്‍ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കള്ളം പറഞ്ഞാണ് തുഷാറിനെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്തു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പിന്നീട് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ പലതവണ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.


Latest Related News