Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പത്തു ലക്ഷം ദിർഹം കെട്ടി,തുഷാറിന് ജാമ്യം

August 22, 2019

August 22, 2019

ദുബായ്: ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. പാസ്പോര്‍ട്ടും 10 ലക്ഷം ദിര്‍ഹവും കെട്ടിവെച്ചു. അതേസമയം കേസ് തീരും വരെ തുഷാറിന് രാജ്യം വിടാനാവില്ല.

തൃശൂര്‍ സ്വദേശിയെ പത്ത് ദശ ലക്ഷം ദിര്‍ഹമിന്റെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസിലാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇയില്‍ അറസ്റ്റു ചെയ്തത്. പിടിയിലായ തുഷാറിനെ അജ്മാന്‍ നുഐമിയ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.

പത്തുവര്‍ഷം മുന്‍പ് നടന്ന ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലാകുന്നത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ ലഭിക്കാനായി തുഷാര്‍ തൃശൂര്‍ സ്വദേശി നാസിലിന് പത്തുലക്ഷം ദിര്‍ഹമിന്റെ ചെക്ക് നല്‍കിയിരുന്നു. ഇത് വണ്ടി ചെക്കാണെന്ന് ആരോപിച്ച് തുഷാറിനെതിരെ അജ്മാനില്‍ പരാതി നിലനിന്നിരുന്നു.

"ചതിയില്‍പ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. പത്ത് വര്‍ഷം മുമ്ബുള്ള ചെക്ക് ബുക്കില്‍നിന്നുള്ള ലീഫുകളാണ് നല്‍കിയത്. അതിലൊന്നിലെ ഒപ്പ് പോലും വ്യാജമാണെന്ന് സംശയിക്കുന്നു." എന്തായാലും ഭീഷണിക്ക് വഴങ്ങി പണം നല്‍കാനോ അത്തരത്തില്‍ ഒത്തുതീര്‍ക്കാനോ തയ്യാറല്ലെന്നും തുഷാര്‍ പറഞ്ഞു.

"ഇപ്പോള്‍ സ്വന്തമായി ഒരു ബിസിനസ്സും തനിക്ക് ഇവിടെ ഇല്ല. ഉള്ളത് കുറച്ച്‌ സ്ഥലമാണ്. അത് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു." അത് സംസാരിക്കുന്നതിനിടയിലാണ് രണ്ട് സി.ഐ.ഡിമാര്‍ വന്ന് തന്നെ അറസ്റ്റ് ചെയ്തതെന്നും തുഷാര്‍ പറഞ്ഞു. എം.എ.യൂസഫലി, കേരള മുഖ്യമന്ത്രി, കേന്ദ്ര ഗവര്‍മ്മെണ്ട് എന്നിവരെല്ലാം തനിക്ക് വേണ്ടി നിന്നതില്‍ സന്തോഷമുണ്ട്. ഇതൊരു വ്യാജപരാതിയാണെന്ന് അവര്‍ക്കെല്ലാം ബോധ്യപ്പെട്ടതിനാലാണ് അവര്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.


Latest Related News