Breaking News
ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  |
ജമാഅത്തെ ഇസ്ലാമി മുൻ അമീർ ടികെ അബ്ദുള്ള അന്തരിച്ചു

October 15, 2021

October 15, 2021

ഇസ്ലാമിചിന്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ടി കെ അബ്ദുള്ള അന്തരിച്ചു. നിലവിൽ ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ കൂടിയാലോചനാസമിതിയിൽ അംഗമായ അബ്ദുള്ള, ഇടക്കാലയളവിൽ അമീർ പദവിയും അലങ്കരിച്ചിട്ടുണ്ട്. 94 വയസ്സായിരുന്നു. കോഴിക്കോട് ആയഞ്ചേരിയിൽ മതപണ്ഡിതനായ തറക്കണ്ടി അബ്ദുറഹ്മാൻ മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി 1929 ജനിച്ച അബ്ദുള്ള, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കുറ്റ്യാടി ചെറിയകുമ്പളത്തെ വീട്ടിൽ അസുഖബാധിതനായി കഴിയുകയായിരുന്നു.  

1959 ൽ ആണ് അബ്ദുള്ള ജമാഅത്തെ ഇസ്ലാമിൽ അംഗമാവുന്നത്. 1964 ൽ പ്രബോധനം മാസിക ഇറങ്ങിയപ്പോൾ പ്രഥമപത്രാധിപരായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നടന്നുതീരാത്ത വഴികളിൽ എന്നനേരിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രശസ്ത പ്രസംഗങ്ങൾ 'നാഴികക്കല്ലുകൾ എന്ന പേരിലും പുസ്തകമായിട്ടുണ്ട്‌. മലയാളത്തിൽ എന്ന പോലെ ഉർദു പ്രസംഗത്തിലും അബ്ദുള്ള കഴിവുതെളിയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികളിൽ നടത്തിയ ഉർദു പ്രസംഗങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കുടുംബം : ഭാര്യ - കുഞ്ഞാമിന 

മക്കൾ: ടികെഎം ഇഖ്ബാൽ (ഖത്തർ ), ടികെ ഫാറൂഖ്, സാജിദ


Latest Related News