Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അഫ്ഗാനിലെ ഭരണമാറ്റം : സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്

September 14, 2021

September 14, 2021

റിയാദ് : സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഈ വാരാന്ത്യത്തിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനാണ് മന്ത്രി ഇന്ത്യയിൽ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനും, താലിബാന്റെ നയങ്ങളും ആവും ചർച്ചയിലെ പ്രധാനവിഷയം. സെപ്റ്റംബർ 19 നാണ് മന്ത്രി ഇന്ത്യയിലെത്തുക.

താലിബാനും ലോകരാഷ്ട്രങ്ങൾക്കുമിടയിലെ  ദൂതനായി ഖത്തർ നിലകൊള്ളുന്നതിൽ സൗദി, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. ഇവ നരേന്ദ്രമോദിയുമായി പങ്കുവെക്കുക എന്നതാവും സന്ദർശനത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. അഫ്ഗാനിലേക്ക് ആദ്യവിമാനയച്ച പാകിസ്ഥാൻ, കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ ഖത്തറിനൊപ്പം പങ്കാളികളായ തുർക്കി എന്നീ രാജ്യങ്ങളുടെ നിലപാടിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് അതൃപ്തി ഉണ്ട്. ഇവയൊക്കെയും ഇന്ത്യയുമായി ചർച്ച ചെയ്യാനുറച്ചാണ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ് ശങ്കറുമായും സൗദി മന്ത്രി കൂടിക്കാഴ്ച്ച നടത്തും. സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ പ്രധാനമന്ത്രി അഫ്ഗാൻ വിഷയം സംസാരിക്കാനായി സൗദി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായദ് അൽ നഹ്‌യാനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.


Latest Related News