Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മീഡിയാ വണ്ണിന് സംപ്രേക്ഷണം തുടരാം, ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

March 15, 2022

March 15, 2022

ഡൽഹി : മലയാള ടെലിവിഷൻ വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. കേന്ദ്രത്തിന്റെ വിലക്കിനെ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ മീഡിയാ വൺ മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് കോടതി മീഡിയ വണ്ണിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. സംപ്രേക്ഷണം വിലക്കിയ നടപടി സ്റ്റേ ചെയ്തതായും, ചാനലിന് സംപ്രേഷണം തുടരാമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.


ഇക്കഴിഞ്ഞ ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ചാനൽ അടച്ചുപൂട്ടാൻ കേന്ദ്രം ഉത്തരവിട്ടത്. ഈ വിലക്കിനെതിരെ മീഡിയ വൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഫെബ്രുവരി എട്ടിന് ഹൈക്കോടതിയും വിലക്കിനെ ശരിവെച്ചു. ഇതോടെയാണ് മീഡിയ വൺ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. മാർച്ച് 10 ന് ഹർജി പരിഗണിച്ച സുപ്രീം കോടതി, ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചാനലിന് സംപ്രേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാറിന്റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത് എങ്കിൽ, ആ റിപ്പോർട്ടുകൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോർട്ടിലെ ഫയലുകളുടെ ഉള്ളടക്കം അറിയാൻ ഹർജിക്കാർക്ക് അവകാശം ഉണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ ഇത്തരത്തിൽ ലംഘിക്കപ്പെടുന്നത് ഗുരുതരമായ സാഹചര്യം ആണെന്നും കോടതി വിലയിരുത്തി. മീഡിയ വൺ മാനേജ്മെന്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും, കേന്ദ്രത്തിനായി അഡിഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് കോടതിയിൽ ഹാജരായത്.


Latest Related News