Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സര്‍വിസ്, ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്

December 06, 2019

December 06, 2019

കണ്ണൂർ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിമാനത്താവള ടെര്‍മിനലില്‍ നിന്ന് മട്ടന്നൂര്‍-കണ്ണൂര്‍ മെയിന്‍ റോഡിലേക്ക് പ്രത്യേക ബസുകളുടെ ഷട്ടില്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള സന്ദര്‍ശകര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ടെര്‍മിനലില്‍നിന്ന് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് മെയിന്‍ ഗേറ്റിലേക്ക്. കിയാലിന്റെ നിര്‍ദേശപ്രകാരം കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസ് തുടങ്ങുന്നത്.

ബസ് ഷട്ടില്‍ സര്‍വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് രാവിലെ 11-ന് ചലച്ചിത്ര നടന്‍ നിവിന്‍ പോളി നിര്‍വഹിക്കും. കിയാല്‍ എം.ഡി. വി.തുളസീദാസ്, നടി ആത്മീയ, കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ഡി. ഷൈജു നംബ്രോന്‍ എന്നിവര്‍ പങ്കെടുക്കും.

നേരത്തെ യാത്രക്കാര്‍ക്ക്  അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പുറത്തെ പ്രധാന റോഡിലേക്ക് വരുന്നതിനായി കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇലക്‌ട്രിക്ക് ഓട്ടോ സര്‍വിസ് തുടങ്ങിയിരുന്നു. ഇതു കൂടാതെ ടാക്‌സി വാഹനങ്ങളും ലഭ്യമാണ്. എന്നാല്‍ യാത്രക്കാരുടെ തിരക്ക് കൂടിയതോടെയാണ് ഷട്ടിൽ ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നത്. 


10 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനത്താവള ജീവനക്കാര്‍ക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റെടുക്കാം. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 11 വരെ സര്‍വീസുണ്ടാവും.


Latest Related News