Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സൗദിയിൽ നെഴ്സുമാർക്ക് നിയമനം

December 06, 2019

December 06, 2019

റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു . എം.എസ്‌ .സി, ബി.എസ്.സി,പിഎച്ച്‌.ഡി യോഗ്യതയുള്ള വനിതാ നഴ്സുമാരാണ് ഇതിനായി അപേക്ഷിക്കേണ്ടത് . കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത് .

ഈ മാസം ( ഡിസംബര്‍) 23 മുതല്‍ 27 വരെ കൊച്ചിയിലും, ബംഗളൂരുവിലും അഭിമുഖം നടക്കും.45 വയസില്‍ താഴെയുള്ള മിനിമം രണ്ട് വര്‍ഷമെങ്കിലും പ്രവർത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം .4110 റിയാലാണ് അടിസ്ഥാന ശമ്ബളം .

താല്പര്യമുള്ളവര്‍ www.norkaroots.org യില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്ന നമ്ബറില്‍ ലഭിക്കും.


Latest Related News